Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final

സാ​ത്വി​ക് - ചി​രാ​ഗ് ഫൈ​ന​ലി​ല്‍

ബാ​ങ്കോ​ക്ക്: താ​യ്‌‌​ല​ന്‍​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ്‌​രാ‌​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഫൈ​ന​ലി​ല്‍.

ഈ ​വ​ര്‍​ഷം ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ ഫൈ​ന​ലാ​ണ്. മ​ലേ​ഷ്യ​യു​ടെ ഗോ ​സെ ഫെ​യ് - നൂ​ര്‍ ഇ​സ്സു​ദീ​ന്‍ കൂ​ട്ടു​കെ​ട്ടി​നെ സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 19-21, 22-20, 21-16.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ലി​യോ റോ​ളി കാ​ര്‍​ണാ​ണ്ടോ - ഡാ​നി​യ​ല്‍ മാ​ര്‍​ട്ടി​ന്‍ സ​ഖ്യ​മാ​ണ് ഫൈ​ന​ലി​ല്‍ സാ​ത്വി​ക് - ചി​രാ​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

Sports

സ​ഞ്ജു ക​ത്തി​ക്ക​യ​റി; ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 15 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 203 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി സ​ഞ്ജു സാം​സ​ണും (89) ഇ​ഷാ​ൻ കി​ഷ​നു​മാ​ണ് (54) ക്രീ​സി​ൽ.

52 റ​ൺ​സ് നേ​ടി​യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. അ​ഭി​ഷേ​ക് 18 പ​ന്തി​ലാ​ണ് അ​ർ​ധ​സെ​ഞ്ച​റി കു​റി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും ചേ​ർ​ന്ന് 98 റ​ൺ​സ് കൂ​ട്ടി​ചേ​ർ​ത്തു. ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഫൈ​ന​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 50നു ​മു​ക​ളി​ൽ സ്കോ​ർ നേ​ടു​ന്ന​ത്.

2009 ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ളാ​യ ക്ര​മ്രാ​ൻ അ​ക്‌​മ​ലും ഷ​ഹ​സൈ​ബ് ഹ​സ​നും ചേ​ർ​ന്ന് നേ​ടി​യ 48 റ​ൺ​സാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന് ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട്.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് വി​ജ​യ​ങ്ങ​ളു​മാ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ച്ച​ൽ സാ​ന്‍റ​ന​ർ ന​യി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് ടീം ​എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് വി​ജ​യ​ങ്ങ​ൾ നേ​ടി​യാ​ണ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.

Sports

മ​ന്ദാ​ന മാ​ജി​ക്; ആ​ർ​സി​ബിക്ക് കിരീടം

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ത​ക​ര്‍​ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ജേ​താ​ക്ക​ൾ. ആ​ദ്യം ബാ​റ്റ് ചെ​യ്ത് ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 204 റ​ണ്‍​സി​ന്‍റെ റി​ക്കാ​ർ​ഡ് വി​ജ​യ​ല​ക്ഷ്യം ആ​റു വി​ക്ക​റ്റും ര​ണ്ട് പ​ന്തു​ക​ളും അ​വ​ശേ​ഷി​ക്കെ ആ​ര്‍​സി​ബി മ​റി​ക​ട​ന്നു.

ബം​ഗ​ളൂ​രു​വി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മാ​ണി​ത്. അ​ർ​ധ​സെ​ഞ്ച​റി​ക​ൾ സ്വ​ന്ത​മാ​ക്കി​യ ക്യാ​പ്റ്റ​ൻ സ്‌​മൃ​തി മ​ന്ദാ​ന​യും (41 പ​ന്തി​ൽ 87), ജോ​ർ​ജി​യ വോ​ളു​മാ​ണ് (54 പ​ന്തി​ൽ 79) ബം​ഗ​ളൂ​രു ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ല്. ഡ​ൽ​ഹി​യു​ടെ തു​ട​ര്‍​ച്ച​യാ​യ നാ​ലാം ഫൈ​ന​ൽ തോ​ൽ​വി​യാ​ണി​ത്.

സ്കോ​ർ: ഡ​ൽ​ഹി 203/4 ബം​ഗ​ളൂ​രു 204/4 (19.4). ഡ​ൽ​ഹി നി​ശ്ചി​ത ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 203 റ​ൺ​സെ​ടു​ത്ത​ത്. ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ​വ​രെ​ല്ലാം അ​വ​ർ​ക്കാ​യി തി​ള​ങ്ങി ക്യാ​പ്റ്റ​ൻ ജ​മീ​മ റോ​ഡ്രി​ഗ​സ് (57) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ലി​സ്‌​ലി ലീ (37), ​ഷ​ഫാ​ലി വ​ര്‍​മ (20), ലോ​റ വോ​ള്‍​വാ​ര്‍​ഡ് (44), ഷി​ന​ൽ ഹെ​ൻ​റി (35) എ​ന്നി​വ​രും തി​ള​ങ്ങി. 15 പ​ന്തു​ക​ളി​ൽ 35 റ​ൺ​സ​ടി​ച്ചു പു​റ​ത്താ​കാ​തെ​നി​ന്ന ചി​നെ​ൽ ഹെ​ൻ​റി​യു​ടെ പ്ര​ക​ട​ന​മാ​ണ് സ്കോ​ർ 200 ക​ട​ത്തി​യ​ത്. 19-ാം ഓ​വ​റി​ൽ 24 റ​ൺ​സാ​ണ് ഹെ​ൻ​റി ഒ​റ്റ​യ്ക്ക് അ​ടി​ച്ചെ​ടു​ത്ത​ത്. സ്‌​മൃ​തി മ​ന്ദാ​നയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

Sports

ജെ​മീ​മ​യ്ക്ക് അ​ർ​ധ​സെ​ഞ്ചു​റി; ഡ​ല്‍​ഹി​ക്ക് കൂ​റ്റ​ൻ സ്കോ​ർ

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ക​ലാ​ശ​പ്പോ​രി​ൽ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 204 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ല്‍​ഹി നി​ശ്ചി​ത ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 203 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ഫൈ​ന​ലി​ല്‍ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്കോ​റാ​ണി​ത്. ക്യാ​പ്റ്റ​ൻ ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ (57) ത​ക​ര്‍​പ്പ​ന്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യും ലി​സ്‌​ലി ലീ (37), ​ഷ​ഫാ​ലി വ​ര്‍​മ (20), ലോ​റ വോ​ള്‍​വാ​ര്‍​ഡ് (44), ഷി​ന​ൽ ഹെ​ൻ​റി (35) എ​ന്നി​വ​രു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​ണ് ഡ​ല്‍​ഹി​യെ തു​ണ​ച്ച​ത്.

ഡ​ല്‍​ഹി​ക്കാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ ലി​സ്‌​ലി ലീ​യും ഷ​ഫാ​ലി വ​ര്‍​മ​യും ചേ​ര്‍​ന്ന് ത​ക​ര്‍​പ്പ​ന്‍ തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. പ​വ​ര്‍ പ്ലേ​യി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് ഡ​ല്‍​ഹി​യെ 49 റ​ണ്‍​സി​ലെ​ത്തി​ച്ചു. പി​ന്നീ​ട് വ​ന്ന​വ​ർ ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഡ​ൽ​ഹി​യു​ടെ സ്കോ​ർ​ബോ​ർ​ഡി​ൽ കൂ​റ്റ​ൻ റ​ൺ​സ് പി​റ​ന്നു.

Sports

ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ; ഫൈ​ന​ലി​ൽ ജോ​ക്കോ​യും അ​ൽ​ക്ക​രാ​സും ഏ​റ്റു​മു​ട്ടും

മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സും സെ​ർ​ബി​യ​ൻ ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ഏ​റ്റു​മു​ട്ടും. ര​ണ്ടാം സെ​മി​യി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം യാ​നി​ക് സി​ന്ന​റി​നെ കീ​ഴ​ട​ക്കി​യാ​ണ് ജോ​ക്കോ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

സ്കോ​ർ: 3-6,6-3,4-6,6-4,6-4. ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് സി​ന്ന​റാ​യി​രു​ന്നു​വെ​ങ്കി​ലും ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് ജോ​ക്കോ സെ​മി ക​ട​മ്പ ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് 6-3 ന് ​അ​നാ​യാ​സം സി​ന്ന​ർ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ അ​തേ​നാ​ണ​യ​ത്തി​ൽ ജോ​ക്കോ​വി​ച്ച് തി​രി​ച്ച​ട‌ി​ച്ചു. 6-3 ന് ​ജോ​ക്കോ ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം സെ​റ്റ് 6-4 എ​ന്ന സ്‌​കോ​റി​ന് സ്വ​ന്ത​മാ​ക്കി സി​ന്ന​ർ വീ​ണ്ടും മു​ന്നി​ലെ​ത്തി. അ​ടു​ത്ത ര​ണ്ട് സെ​റ്റു​ക​ളും 6-4 എ​ന്ന സ്‌​കോ​റി​ന് നേ​ടി ജോ​ക്കോ​വി​ച്ച് മ​ത്സ​ര​വും ഫൈ​ന​ൽ ടി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

Sports

സ്വ​രേ​വി​നെ വീ​ഴ്ത്തി; അ​ൽ​ക്ക​രാ​സ് ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ കാ​ർ​ലോ​സ് അ​ൽ​ക്ക​രാ​സ് ഫൈ​ന​ലി​ൽ. അ​ഞ്ചു​സെ​റ്റ് നീ​ണ്ടു​നി​ന്ന ആ​വേ​ശ​പ്പോ​രി​ൽ ജ​ർ​മ​ൻ താ​രം അ​ല​ക്‌​സാ​ണ്ട​ർ സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ൽ​ക്ക​രാ​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.

സ്കോ​ർ: 6-4, 7-6, 6-7, 6-7, 7-5. മ​ത്സ​ര​ത്തി​ന്‍റെ ഇ​ട​യ്ക്ക് പേ​ശീ​വ​ലി​വും ത​ള​ർ​ച്ച​യും അ​ല​ട്ടി​യെ​ങ്കി​ലും അ​സാ​മാ​ന്യ​മാ​യ മ​ന​ക്ക​രു​ത്തോ​ടെ പൊ​രു​തി​യ അ​ൽ​കാ​ര​സ് ജ​ർ​മ്മ​ൻ താ​ര​ത്തി​ന്‍റെ വെ​ല്ലു​വി​ളി​യെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ സെ​റ്റ് 6-4 നാ​ണ് അ​ൽ​ക്ക​രാ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ടാം സെ​റ്റി​ൽ സ്വ​രേ​വ് വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യെ​ങ്കി​ലും ​ടൈബ്രേ​ക്ക​റി​ൽ വീ​ണു. 7-5 ന് ​ടൈ​ബ്രേ​ക്ക​ർ ക​ട​ന്ന അ​ൽ​ക്ക​രാ​സ് സെ​റ്റും സ്വ​ന്ത​മാ​ക്കി. മൂ​ന്നും നാ​ലും സെ​റ്റി​ൽ ഇ​രു​വ​രും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ഇ​തോ‌​ടെ മ​ത്സ​രം വീണ്ടും ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് നീ​ണ്ടു.

അ​വ​സാ​നം ര​ണ്ടു സെ​റ്റും സ്വ​ന്ത​മാ​ക്കി സ്വ​രേ​വ് മ​ത്സ​രം സ​മ​നി​ല​യി​ലാ​ക്കി. അ​വ​സാ​ന സെ​റ്റ് 7-5 ന് ​നേ​ടി അ​ൽ​ക്ക​രാ​സ് ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. 22കാ​ര​നാ​യ അ​ൽ​കാ​ര​സി​ന്‍റെ ക​രി​യ​റി​ലെ എ​ട്ടാം ഗ്രാ​ൻ​ഡ്സ്ലാം ഫൈ​ന​ലാ​ണി​ത്. നൊ​വാ​ക് ജോ​ക്കോ​വി​ച്ച്-​യാ​നി​ക് സി​ന്ന​ർ ര​ണ്ടാം സെ​മി​യി​ലെ വി​ജ​യി​ക​ളാ​ണ് ഫൈ​ന​ലി​ൽ അ​ൽ​ക്ക​രാ​സി​ന്‍റെ എ​തി​രാ​ളി.

Sports

അ​ഥ​ർ​വ തൈ​ഡെ​യ്ക്ക് സെ​ഞ്ചു​റി; സൗ​രാ​ഷ്ട്ര​ക്ക് 318 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യ്ക്കെ​തി​രെ സൗ​രാ​ഷ്ട്ര​ക്ക് 318 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 317 റ​ൺ​സാ​ണ് നേ​ടി​യ​ത്.

അ​ഥ​ർ​വ തൈ​ഡെ​യു​ടെ (128) സെ​ഞ്ചു​റി​യും യ​ഷ് റാ​ത്തോ​ഡി​ന്‍റെ (54) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് അ​വ​ർ​ക്ക് തു​ണ​യാ​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ മൂ​ന്നി​ന് 256 എ​ന്ന നി​ല​യി​ൽ നി​ന്ന​രു​ന്ന വി​ദ​ർ​ഭ​യു​ടെ മ​ധ്യ​നി​ര​ശോ​ഭി​ക്കാ​തെ പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി.

സൗ​രാ​ഷ്ട്ര​യ്ക്കാ​യി അ​ൻ​ഗു​ർ പ​ൻ​വ​ർ നാ​ലും ചേ​ത​ൻ സ​ക്കാ​രി​യാ​യും ചി​രാ​ഗ് ജെ​നി​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

 

 

Sports

ഷെ​ഫാ​ലിക്ക് അ​ർ​ധ സെ​ഞ്ചു​റി; ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്

ന​വി​മും​ബൈ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്യു​ന്ന ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക് നീ​ങ്ങു​ന്നു. നി​ല​വി​ൽ 39 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 223 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ദീ​പ്തി ശ​ര്‍​മ (34), അ​മ​ന്‍​ജോ​ത് കൗ​ര്‍ എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഓ​പ്പ​ണ​ർ​മാ​രാ​യ സ്മൃ​തി മ​ന്ഥ​ന (45), ഷെ​ഫാ​ലി വ​ർ​മ ( 87), സെ​മി ഫൈ​ന​ലി​ലെ ഹീ​റോ ജ​മി​മ റോ​ഡ്രി​ഗ്‌​സ് ( 24), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (19) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ സ്മൃ​തി​യും ഷെ​ഫാ​ലി വ​ർ​മ​യും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​യ്ക്കു ന​ൽ​കി​യ​ത്.

പ​വ​ർ​പ്ലേ അ​വ​സാ​നി​ച്ച​പ്പോ​ൾ 64/0 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ത്യ. നേ​ര​ത്തെ മ​ഴ​യെ തു​ട​ര്‍​ന്ന് വൈ​കി​യാ​ണ് ടോ​സി​ട്ട​ത്. സെ​മിഫൈ​ന​ല്‍ ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് ഇ​രു ടീ​മു​ക​ളും ഒ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല. ഇ​രു ടീ​മു​ക​ളും ആ​ദ്യ കി​രീ​ടം തേ​ടി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

Sports

വ​നി​താ ലോ​ക​ക​പ്പ്: ടോ​സ് ജ​യി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക; ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

ന​വി മും​ബൈ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. സെ​മി ഫൈ​ന​ൽ വി​ജ​യി​ച്ച ആതേ ‌ടീ​മു​മാ​യി​ട്ടാ​ണ് ക​ലാ​ശ​പ്പോ​രി​ന് ഇരു ടീമും  ഇ​റ​ങ്ങു​ന്ന​ത്. മ​ഴ​യെ തു​ട​ർ​ന്നു ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ടോ​സ് ഇ​ട്ട​തെ​ങ്കി​ലും ഓ​വ​റു​ക​ൾ ചു​രു​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഇ​തി​നു​മു​ൻ​പ് ര​ണ്ടു​ത​വ​ണ ഫൈ​ന​ലി​ൽ ക​ളി​ച്ച​പ്പോ​ഴും ഇ​ന്ത്യ​ക്ക് തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. അ​തി​ന്‍റെ മു​റി​വു​ണ​ക്കാ​ൻ ഇ​ത്ത​വ​ണ ജ​യം അ​നി​വാ​ര്യ​മാ​ണ്.

2005ൽ ​ഓ​സ്ട്രേ​ലി​യ​യോ​ടും 2017ൽ ​ഇം​ഗ്ല​ണ്ടി​നോ​ടു​മാ​ണ് കി​രീ​ടം അ​ടി​യ​റ​വെ​ച്ച​ത്. മൂ​ന്നാ​മ​ങ്ക​ത്തി​ൽ ജ​യി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും. സെ​മി​ഫൈ​ന​ലി​ൽ റി​ക്കോ​ർ​ഡ് റ​ൺ​ചേ​സോ​ടെ ഓ​സ്‌​ട്രേ​ലി​യ​യെ മ​റി​ക​ട​ന്ന​ത് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.‌

ടീം ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.

 

Sports

മ​ഴ ക​ളി​ക്കു​ന്നു; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക വ​നി​താ ഫൈ​ന​ൽ വൈ​കു​ന്നു

ന​വി മും​ബൈ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന വ​നി​താ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ഴ​മൂ​ലം വൈ​കു​ന്നു. ന​വി മും​ബൈ​യി​ലെ ഡി.​വൈ.​പാ​ട്ടീ​ൽ സ്റ്റേ​ഡി​യം വേ​ദി​യാ​കു​ന്ന ക​ലാ​ശ​പ്പോ​രാ​ട്ടം ഉ​ച്ച​യ്ക്ക് 2.30-നാ​യി​രു​ന്നു തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ന​ത്ത മ​ഴ​മൂ​ലം ടോ​സ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ന​ത്ത മ​ഴ​യി​ൽ ഗ്രൗ​ണ്ടി​ലെ ഔ​ട്ട്ഫീ​ൽ​ഡി​ൽ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഴ​മാ​റി​യാ​ലും ഓ​വ​ർ വെ​ട്ടി​ച്ചു​രു​ക്കി​യാ​കും ഫൈ​ന​ൽ ന​ട​ക്കു​ക എ​ന്നാ​ണ് സൂ​ച​ന.

ഇന്ന് ആര് ചാമ്പ്യൻമാരായാലും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അത് പുതിയ ചരിത്രമാകും. ര​ണ്ടു ത​വ​ണ ഫൈ​ന​ലി​ൽ കാ​ലി​ട​റി​യ ഇ​ന്ത്യ​യു​ടെ നീ​ല​പ്പ​ട സെ​മി​യി​ൽ അ​വി​സ്മ​ര​ണീ​യ ജ​യ​ത്തി​ലൂ​ടെയാണ് ഫൈ​ന​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

മ​റു​വ​ശ​ത്ത് ആ​ദ്യ​മാ​യി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യും പ്ര​തീ​ക്ഷ​യു​ടെ തേ​രി​ലാ​ണ്. സെ​മി​യി​ൽ ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ അ​ട്ടി​മ​റി​ച്ച് ഫൈ​ന​ലി​ൽ എ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ​വ​ർ.

ഇ​ന്ത്യ​യു​ടെ മൂന്നാമത്തെ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലാ​ണി​ത്. 2005-ലും 2017-ലു​മാ​ണ് ഇ​ന്ത്യ ഇ​തി​ന് മു​മ്പ് വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഫൈ​ന​ല്‍ ക​ളി​ച്ച​ത്. 2005ല്‍ ​ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ കി​രീ​ടം നേ​ടി. 2017ല്‍ ​ഇം​ഗ്ല​ണ്ടാ​ണ് ഇ​ന്ത്യ​യെ ക​ണ്ണീ​രു​കു​ടി​പ്പി​ച്ച​ത്.

Kerala

ബി​ഹാ​റി​ലെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; ആ​കെ 7.42 കോ​ടി വോ​ട്ട​ര്‍​മാ​ര്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക സ​മ​ഗ്ര പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ബി​ഹാ​റി​ലെ അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 7.42 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ൽ 7.24 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 7.89 കോ​ടി വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ജൂ​ൺ മാ​സ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 65 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഓ​ഗ​സ്റ്റി​ൽ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പു​തി​യ ക​ണ​ക്ക് പ്ര​കാ​രം 21.53 ല​ക്ഷം വോ​ട്ട​ർ​മാ​രെ​യാ​ണ് അ​ധി​കം ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് 3.66 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​സ്ഐ​ആ​റി​ന് മു​മ്പു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് 48 ല​ക്ഷം പേ​രെ ഒ​ഴി​വാ​ക്കി.

ക​ര​ട് പ​ട്ടി​ക​യി​ലെ ക​ടും​വെ​ട്ടി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ആ​ധാ​ർ കൂ​ടി തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ര്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ്റ്ന സ​ന്ദ​ര്‍​ശി​ക്കും. അ​ടു​ത്ത ആ​ഴ്ച​യോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up